വ​നി​ത​ക​ള്‍​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​വു​മാ​യി മാ​സ്
Friday, December 2, 2022 12:29 AM IST
ക​ണ്ണൂ​ര്‍: മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ർ​വീ​സ് സൊ​സൈ​റ്റി, സം​രം​ഭ​ക​ത്വ വി​ക​സ​ന ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍​ക്കാ​യി ജീ​വ​നോ​പാ​ധി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. തി​രൂ​ര്‍, മാ​ങ്കു​ഴി, അ​ര​യ​ങ്ങാ​ട്, പോ​ത്തു​ക്കു​ഴി എ​ന്നീ യൂ​ണി​റ്റു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. മാ​സ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പു​ള്ളി​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ്രോ​ജ​ക്‌​ട് കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​നു ജോ​സ​ഫ് ക്ലാ​സെ​ടു​ത്തു. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റെ​നി സി​ബി, ആ​നി​മേ​റ്റേ​ഴ്‌​സ് നേ​തൃ​ത്വം ന​ൽ​കി.

വി​ജ​യോ​ത്സ​വ​ം നടത്തി

പു​ന്നാ​ട്: മീ​ത്ത​ലെ പു​ന്നാ​ട് യു​പി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വ​വും ന​ഗ​ര​സ​ഭാ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് "ന​ന്മ​യു​ള്ള നാ​ലാം​ത​രം' എ​ന്ന പേ​രി​ൽ ന​വീ​ക​രി​ച്ച ക്ലാ​സ് മു​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​കെ. അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. കൃ​ഷ്ണ​കു​മാ​ർ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി പി.​പി. സ​ദാ​ന​ന്ദ​ൻ, മു​ഖ്യാ​ധ്യാ​പി​ക സി.​കെ. അ​നി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​കെ. വി​ജീ​ഷ്, സീ​നി​യ​ർ അ​ധ്യാ​പി​ക പി.​പി. രൂ​പ, എം. ​ദേ​വി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​രി​ട്ടി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും അ​റ​ബി​ക് വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​ന​വും സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.