ശു​ചി​ത്വ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
Friday, December 2, 2022 12:30 AM IST
പെ​രു​മ്പ​ട​വ്: ശു​ചി​ത്വ​വും ഹ​രി​താ​ഭ​വു​മാ​യ ഗ്രാ​മം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വ​ർ​ണം -2025 ന് ​മു​ന്നോ​ടി​യാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന ശു​ചി​ത്വ സ​ന്ദേ​ശ യാ​ത്ര ക​ണ്ണൂ​ർ ജി​ല്ല ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സം​ബ​ർ18 വ​രെ 18 വാ​ർ​ഡു​ക​ളി​ലൂ​ടെ​യാ​ണ് ശു​ചി​ത്വ സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥാ​പി​ക്കു​ക, അ​ജൈ​വ മാ​ലി​ന്യം പൂ​ർ​ണ​മാ​യി ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റു​ക, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കു​ക, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഹ​രി​ത കാ​മ്പ​സ് ആ​രം​ഭി​ക്കു​ക, ആ​ഘോ​ഷ​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, അ​ജൈ​വ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ക, വി​ഷ​ര​ഹി​ത​മാ​യ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ. ശ്രീ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ പെ​രു​വ​ണ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ​മാ​രാ​യ എം. ​മൈ​മു​ന​ത്ത്, അ​ജ്മ​ൽ, ത​ങ്ക​മ്മ സ​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ഉ​നൈ​സ് എ​രു​വാ​ട്ടി, ഷീ​ജ കൈ​പ്ര​ത്ത്, വാ​ർ​ഡ് മെ​മ്പ​ർ എം.​പി.​ജ്യോ​തി ല​ക്ഷ്മി, ഷെ​ൽ​മോ​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.