സെ​മി​നാ​ർ നാ​ളെ തു​ട​ങ്ങും
Friday, December 2, 2022 12:30 AM IST
ക​ണ്ണൂ​ർ: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (കി​ല) എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​വും ന​വ​കേ​ര​ള നി​ർ​മി​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ശി​ക്ഷ​ക് സ​ദ​ൻ ഹാ​ളി​ൽ മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ൽ സം​സ്ഥാ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി. ​ശി​വ​ദാ​സ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ സെ​മി​നാ​ർ രേ​ഖ പ്ര​കാ​ശ​നം ചെ​യ്യും. തു​ട​ർ​ന്ന്, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി സെ​മി​നാ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. നാ​ലി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ല ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ജോ​യ് ഇ​ള​മ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​കെ. സു​ഗ​ത​ൻ, പി.​കെ. സു​ധാ​ക​ര​ൻ, പി.​പി. ബാ​ബു, ടി. ​ഗം​ഗാ​ധ​ര​ൻ, പി.​വി. ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.