സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ഇ​ന്‍റ​ർ​സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് തു​ട​ക്കം
Saturday, December 3, 2022 1:16 AM IST
മാ​ങ്ങാ​ട്ടു​പ​റ​മ്പ്: ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് 24-ാമ​ത് ഇ​ന്‍റ​ർ​സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് കൊ​ടി​യേ​റി. കോ​വി​ഡ് തീ​ർ​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന മേ​ള​യി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 70ഓ​ളം സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 1400ഓ​ളം കാ​യി​ക താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ആ​ദ്യ​ദി​നം മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്പോ​ൾ 44 പോ​യി​ന്‍റു​മാ​യി നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 28 പോ​യി​ന്‍റു​മാ​യി കു​ടി​യാ​ന്മ​ല ഹോ​ളി​ക്രോ​സ് പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും 17 പോ​യി​ന്‍റു​ള്ള ക​ണ്ണൂ​ർ ചി​ന്മ​യ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

മാ​ങ്ങാ​ട്ടു​പ​റ​മ്പ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ലോ​ക ബോ​ക്സിം​ഗ് താ​ര​വും ധ്യാ​ൻ​ച​ന്ദ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ.​സി. ലേ​ഖ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ സ​ഹോ​ദ​യ കോം​പ്ല​ക്സ് ചെ​യ​ർ​മാ​ൻ കെ.​പി. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ക്യാ​പ്റ്റ​ൻ ആ​ദി​ത്ത് പോ​ൾ മ​നു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ഡോ. ​റെ​ജി സ്ക​റി​യ സി​എ​സ്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​ൻ​സെ​ന്‍റ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണൂ​ർ സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഒ.​കെ. ബി​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ർ​ജ് പു​ഞ്ചാ​യി​ൽ, ട്ര​ഷ​റ​ർ എ. ​ബാ​ല​കൃ​ഷ്ണ​ൻ, മേ​രി​ഗി​രി സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ എം.​പി. ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നു ജോ​സ​ഫ് വാ​ഴ​പ്പി​ള്ളി, ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത ടി. ​ലോ​ഹി​താ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ക്ലാ​സി​ക്ക​ൽ നൃ​ത്ത​വും സൂം​ബ ഡാ​ൻ​സും അ​ര​ങ്ങേ​റി.