ചെ​റു​പു​ഴ ന​വ​ജ്യോ​തി കോ​ള​ജി​ന് നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈമാറി
Saturday, December 3, 2022 1:16 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ന​വ​ജ്യോ​തി കോ​ള​ജി​ന് നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​അ​ര​വി​ന്ദ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മി​ക​ച്ച എ​ൻ​എ​സ്എ​സ് കോ​ള​ജ് യൂ​ണി​റ്റ്, മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ്റ്റെ​നി​ൽ ജോ​ർ​ജ്, മി​ക​ച്ച വോ​ള​ണ്ടി​യ​ർ റോ​ഷ​ൻ തോ​മ​സ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ന്നീ നേ​ട്ട​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ നേ​ടു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​ദ്യ കോ​ള​ജാ​ണ് ചെ​റു​പു​ഴ ന​വ​ജ്യോ​തി. ച​ട​ങ്ങി​ൽ സി​എ​സ്ടി സ​ന്യാ​സ​സ​മൂ​ഹം പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ.​ഡോ.​ജോ​ബി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ.​ജോ​ൺ കൊ​ച്ചു​പ​റ​മ്പി​ൽ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, ഡോ.​സാ​ബു സെ​ബാ​സ്റ്റ്യ​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് സ​ജി, പ്രി​ൻ​സി​പ്പ​ൽ ഡോ.​എം. അ​ര​വി​ന്ദി​ൻ, കോ​ള​ജ് ഡ​യ​റ​ക്‌​ട​ർ ഫാ.​സി​ജോ​യി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.