ചെറുപുഴ: പയ്യന്നൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ എടിഎം കൗണ്ടർ ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ എടിഎം കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെറുപുഴ മേലെ ബസാറിൽ അമ്പലം റോഡിലുള്ള ബാങ്കിന്റെ ശാഖയോടു ചേർന്നാണ് എടിഎം കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്. മലയോര മേഖലയിൽ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ഉപഭോക്താക്കൾക്ക് എടിഎം സേവനം ലഭ്യമാക്കുന്നത്. ഏത് ബാങ്കിന്റെ എടിഎം കാർഡ് ഉപയോഗിച്ചും തികച്ചും സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കും. എടിഎം കാർഡുകളുടെ വിതരണം കെ. കുഞ്ഞികൃഷ്ണൻ നായർ നിർവഹിച്ചു. എം.കെ. രാജൻ, കെ. ദാമോദരൻ, എം. ബാലകൃഷ്ണൻ, ലൈസമ്മ പനക്കൽ, ജോയ്സ് പുത്തൻപുര, ആർ.കെ. പദ്മനാഭൻ, ടി.പി. ചന്ദ്രൻ, ജോർജ് മുള്ളൻമട, എ.ജി. മുത്തലിബ്, പി. കൃഷ്ണൻ, ഇ. രവീന്ദ്രൻ, കുട്ടിയച്ഛൻ തുണ്ടിയിൽ, ജോൺസൻ പറമുണ്ട, സുലേഖ വിജയൻ, സി. സുന്ദരൻ, കെ.എൻ. ഇന്ദിരാമ്മ, അഡ്വ. അനിൽ മാത്യു, പി.കെ. മോഹൻവർമ, ടി.വി. സുനിൽ, എൻ.വി. മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.