വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്ക​ല്‍ ‌എ​ട്ട് വ​രെ
Saturday, December 3, 2022 1:18 AM IST
ക​ണ്ണൂ​ർ: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​തു​താ​യി പേ​ര് കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നും ഒ​ഴി​വാ​ക്കാ​നും എ​ട്ട് വ​രെ അ​വ​സ​ര​മു​ണ്ടെ​ന്ന് വോ​ട്ട​ര്‍ പ​ട്ടി​ക നി​രീ​ക്ഷ​ക​ന്‍ പി.​എം. അ​ലി അ​സ്ഗ​ര്‍ പാ​ഷ.
പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ യ​ജ്ഞം 2023ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട​ര്‍ പ​ട്ടി​ക നി​രീ​ക്ഷ​ക​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത എംഎ​ല്‍എ​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
ക​ര​ട് പ​ട്ടി​ക​യി​ല്‍ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ എ​ട്ട് വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാം. പ​ട്ടി​ക​യി​ല്‍ പു​തു​താ​യി പേ​ര് കൂ​ട്ടി​ച്ചേ​ര്‍​ക്ക​ല്‍, ഒ​ഴി​വാ​ക്ക​ല്‍, ആ​ധാ​ര്‍ ലി​ങ്കിം​ഗ് എ​ന്നി​വ​ക്കാ​യി ബി​എ​ല്‍ഒ​മാ​ര്‍ ഗൃ​ഹസ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്നു​ണ്ട്. മ​രി​ച്ച​വ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തെ​ളി​വാ​യി സ്വീ​ക​രി​ക്കും. 2023 ജ​നു​വ​രി അ​ഞ്ചി​ന് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും അ​ലി അ​സ്ഗ​ര്‍ പാ​ഷ പ​റ​ഞ്ഞു.
ഇ​ര​ട്ടവോ​ട്ട് ത​ട​യാ​നും വോ​ട്ട​റു​ടെ വ്യ​ക്തി​ത്വം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​തു​മാ​യി ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സ​ണ്ണി ജോ​സ​ഫ് എം ​എ​ല്‍ എ, ​ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ലി​റ്റി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.