ഗു​രു​ത​ര രോ​ഗി​ക​ൾ​ക്കും സ​ഹ​യാ​ത്രി​ക​ർ​ക്കും സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി ഹ​രി​ശ്രീ ഹോ​ളി​ഡേ​സ്
Saturday, December 3, 2022 1:18 AM IST
ക​ണ്ണൂ​ർ: വ്യ​വ​സാ​യ​ത്തി​ന​പ്പു​റം ഒ​രു സേ​വ​നയാ​ത്ര കൂ​ടി​യാ​ണ് ക​ണ്ണൂ​ർ-​ഇ​രി​ട്ടി റൂ​ട്ടി​ൽ സർവീസ് നടത്തുന്ന ഹ​രി​ശ്രീ ബ​സു​ക​ളുടേത്. ഒ​ട്ടേ​റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ഹ​രി​ശ്രീ ഹോ​ളി​ഡേ​സ് ആ​രം​ഭി​ച്ച പു​തി​യ സേ​വ​ന​മാ​തൃ​ക​യ്ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ഹ​രി​ശ്രീ ഹോ​ളി​ഡേ​സി​ന്‍റെ 14 ബ​സു​ക​ളി​ലും ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​യാ​ലി​സി​സ്, കാ​ൻ​സ​ർ ബാ​ധി​ത​ർ​ക്ക് ചി​കി​ത്സ​യ്ക്കാ​യും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലു​ള്ള ഹ​രി​ശ്രീ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് ഇ​തി​നു​ള്ള പാ​സു​ക​ൾ ന​ൽ​കു​ന്ന​ത്.
കോ​വി​ഡി​ന് മു​ന്പ് ആ​രം​ഭി​ച്ച സേ​വ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ 30 ഓ​ളം രോ​ഗി​ക​ൾ ആ​നു​കൂ​ല്യം നേ​ടി​യി​ട്ടു​ണ്ട്. കോ​വി​ഡ് സ​മ​യം മു​ത​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യി​രു​ന്ന 20 ശ​ത​മാ​നം ഡി​സ്കൗ​ണ്ട് സേ​വ​നം ഹ​രി​ശ്രീ​യു​ടെ ഓ​ഫീ​സി​ൽ​ഇ​പ്പോ​ഴും ല​ഭ്യ​മാ​ണ്. ക​ണ്ണൂ​ർ മ​തു​ക്കോ​ത്ത് സ്വ​ദേ​ശി അ​നീ​ഷ്കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളതാണ് ഹ​രി​ശ്രീ ബ​സു​ക​ൾ.