സഹകരണ സൊസൈറ്റി ഉദ്ഘാടനം
1245378
Saturday, December 3, 2022 1:19 AM IST
ഇരിട്ടി: സംസ്ഥാനത്തെ സാമൂഹിക മാറ്റത്തിന് സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ഇരിട്ടി കേന്ദ്രീകരിച്ച് രൂപീകരിച്ച സർക്കാർ ജീവനക്കാരുടെ സഹകരണ സംഘമായ ഇരിട്ടി ഗവ. എംപ്ലോയീസ് സഹകരണ സൊസൈറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു . സ്ട്രോംഗ് റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും, കംപ്യൂട്ടർ സിസ്റ്റം നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലതയും വായ്പ വിതരണം സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ കെ. പ്രദോഷ് കുമാറും, ഗ്രൂപ്പ് നിക്ഷേപ പദ്ധതി സഹകരണ ജോ. ഡയറക്ടർ ഇ. രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. എ.എ.ബഷിർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, അസി. രജിസ്ട്രാർ അജീഷ്.കെ.കിഴക്കയിൽ, ടി. ജയശ്രീ, വി.വി. വിനോദ് കുമാർ, ബാബു എടച്ചേരി, പി.ആർ. വിനോദ് കുമാർ പ്രസംഗിച്ചു.