വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ വി​സ്മ​രി​ക്കാ​നാ​കി​ല്ല: കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ
Sunday, December 4, 2022 1:21 AM IST
ത​ല​ശേ​രി: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കൈ​സ്ത്ര​വ സ​ഭ​ക​ള്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ ഒ​രു​കാ​ല​ത്തും ആ​ർ​ക്കും വി​സ്മ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ മ​ന്ത്രി. കാ​ല​ഘ​ട്ടം മാ​റി​ക്കൊ​ണ്ടി​രി​ക്കു​മെ​ങ്കി​ലും സ​മ​സ്ത​മേ​ഖ​ല​യി​ലും മൂ​ല്യ​ങ്ങ​ൾ ചോ​ർ​ന്നു​പോ​കാ​തെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എം. ജ​മു​നാ റാ​ണി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു തൈ​ക്ക​ല്‍, പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ഡെ​ന്നി ജോ​ണ്‍, ന​ഗ​ര​സ​ഭാ​ഗം ഫൈ​സ​ല്‍ പു​ന​ത്തി​ല്‍, ഡോ. ​രാ​ജീ​വ് ന​മ്പ്യാ​ര്‍, കെ.​വി. ഗോ​കു​ല്‍ ദാ​സ്, ബെ​ന്‍റി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് നൃ​ത്ത സം​ഗീ​ത ശി​ല്പ​വും അ​വ​ത​രി​പ്പി​ച്ചു. പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.