ബേ​ക്ക​റി​യി​ൽ ക​വ​ർ​ച്ച: ‌‌‌പ്ര​തി അ​റ​സ്റ്റി​ൽ
Sunday, December 4, 2022 1:21 AM IST
ത​ല​ശേ​രി: ജീ​വ​ന​ക്കാ​ർ നി​സ്കാ​ര​ത്തി​നു പോ​യ സ​മ​യ​ത്ത് ബേ​ക്ക​റി​യി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. പെ​രി​ങ്ങാ​ടി സ്വ​ദേ​ശി ഷം​സീ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ എം​ആ​ർ​എ ബേ​ക്ക​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബേ​ക്ക​റി​യു​ടെ മു​ന്നി​ലും പി​ന്നി​ലു​മു​ള്ള ഷ​ട്ട​ർ താ​ഴ്ത്തി ജീ​വ​ന​ക്കാ​ർ പ​ള്ളി​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

കാ​ഷ് കൗ​ണ്ട​റി​ലെ വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. ജീ​വ​ന​ക്കാ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ണ​വു​മാ​യി ഒ​രാ​ൾ ര​ക്ഷ​പ്പെ​ടു​ന്ന​ത് ക​ണ്ടു. മോ​ഷ​ണ​ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വ​ച്ച് നാ​ട്ടു​കാ​ർ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.