സ​ഹോ​ദ​യ സ്കൂ​ൾ കാ​യി​ക​മേ​ള സമാപിച്ചു
Sunday, December 4, 2022 1:21 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് കാ​യി​ക​മേ​ള​യി​ൽ ആ​ധി​പ​ത്യം തു​ട​ർ​ന്ന് ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ങ്ങാ​ട്ടു​പ​റ​ന്പ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ന​ട​ന്ന മേ​ള​യി​ൽ 99 പോ​യി​ന്‍റു​മാ​യാ​ണ് ആ​തി​ഥേ​യ​രാ​യ ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ബ്ര​ദ​ർ പി.​ടി. വ​ർ​ക്കി മെ​മ്മോ​റി​യ​ൽ ഓ​വ​റോ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 52 പോ​യി​ന്‍റ് നേ​ടി​യ ക​ണ്ണൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 48 പോ​യി​ന്‍റു​മാ​യി കു​ടി​യാ​ന്മ​ല ഹോ​ളി​ക്രോ​സ് പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി.

സ​മാ​പ​ന ച​ട​ങ്ങി​ൽ നാ​ർ​കോ​ട്ടി​ക് സെ​ൽ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് വി. ​ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി.​ആ​ർ. മ​ധു, ജോ​ർ​ജ് ജോ​സ​ഫ്, കെ.​പി. സു​ബൈ​ർ, ജോ ജോസഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഒ.​കെ. ബി​ജി, മ​നോ​ജ്‌ കു​ര്യ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 70ഓ​ളം സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 1400ഓ​ളം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ക​ണ്ണൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​ണ് അ​ടു​ത്ത വ​ർ​ഷ​ത്തെ മേ​ള​യ്ക്ക് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്.