കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, December 5, 2022 12:09 AM IST
പ​യ്യ​ന്നൂ​ർ: വെ​ള്ളൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ലെ മാ​ധ​വ​ൻ​പി​ള്ള​യു​ടെ മ​ക​ൻ സി​ന്ധു ഭ​വ​നി​ൽ മോ​ഹ​ന​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ വെ​ള്ളൂ​ർ സ്‌​കൂ​ൾ സ്‌​റ്റോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ഫ്ല​വേ​ഴ്‌​സ് ടി​വി പ്രോ​ഗ്രാം ടീം ​സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ മോ​ഹ​ന​നെ പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: പ്ര​വീ​ണ (കാ​സ​ർ​ഗോ​ഡ് എ​സ്എ​സ്ബി ഡി​റ്റാ​ച്ച്മെ​ന്‍റ് എ​സ്ജി​ടി). മ​ക​ൾ: കീ​ർ​ത്തി.