വ​നംവ​കു​പ്പി​ന്‍റെ ആ​ദി​വാ​സി വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രേ പ്ര​ക്ഷോ​ഭം: പി.​ടി.ജോ​ൺ
Monday, December 5, 2022 1:00 AM IST
കേ​ള​കം: ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് വ​ന്യ​ജീ​വി കേ​ന്ദ്രം വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യും ,വ​നാ​വ​കാ​ശ നി​യ​മ​ത്തെ അ​ട്ടി​മ​റി​ച്ചും സാ​മൂ​ഹ്യ വ​നാ​വ​കാ​ശം നി​ഷേ​ധി​ച്ചും വ​നം വ​കു​പ്പ് ന​ട​ത്തി വ​രു​ന്ന ആ​ദി​വാ​സി വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രേ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് രാ​ഷ്്ട്രീയ കി​സാ​ൻ മ​ഹാസം​ഘ് സൗ​ത്ത് ഇ​ന്ത്യ​ൻ കോ​-ഓർ​ഡി​നേ​റ്റ​ർ പി.​ടി. ജോ​ൺ. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു​വെ​ങ്കി​ൽ ബ​ഫ​ർ സോ​ൺ ഭീ​ഷ​ണി​യി​ൽ നി​ന്ന് കേ​ര​ളം ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നുവെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ള​കം വ്യാ​പാ​രി ഭ​വ​നി​ൽ ന​ട​ന്ന ഭൂ ​അ​വ​കാ​ശ -ക​ർ​ഷ​കാ​വ​കാ​ശ- ക​ട​ല വ​കാ​ശ ജി​ല്ല ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പി.​ടി. ജോ​ൺ.
ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ​ളംഫാ​മി​ൽ കാ​ട്ടാ​നഭീ​തി മൂ​ലം പ​ട്ട​യ​ഭൂ​മി ഉ​പേ​ക്ഷി​ച്ച ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യം റ​ദ്ദ് ചെ​യ്ത് ഭ​ര​ണ​ക​ക്ഷി​ക​ളി​ൽ പെ​ട്ട​വ​ർ​ക്ക് ഭൂ​മി കൈ​മാ​റി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ക്കുമെ​ന്നും ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ പ​റ​ഞ്ഞു. രാ​ഷ്്ട്രീ​യ കി​സാ​ൻ മ​ഹാസം​ഘ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ക​ള​പ്പുര, ന​ട​പു​റം വ​ർ​ഗീ​സ്, ജെ​യിം​സ് പ​ന്നിമാ​ക്ക​ൽ, പി.​കെ. ക​രു​ണാ​ക​ര​ൻ, പി.​ടി കൃ​ഷ്ണ​ൻ, ടി.​എ. ര​മ​ണി, ച​ന്ദ്ര​ൻ എ​ടാ​ൻ, ബി​ന്ദു കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സം​ബ​ർ 18 ന് ​ആ​ല​ക്കോ​ടും 27 ന് ​പ​യ്യാ​വൂ​രി​ലും ജ​നു​വ​രി രണ്ടിന് ​കേ​ള​ക​ത്തും മേ​ഖ​ല ക​ൺ​വ​ൻ​ഷ​ൻ വി​ളി​ച്ച് ചേ​ർ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.