വാ​ക് വി​ത്ത് എം​എ​ൽ​എ ഇ​ന്‍റേ​ൺ​ഷി​പ്പ്; ഇ​ന്‍റേ​ൺ​സ് നി​യ​മ​സ​ഭ​യി​ലേ​ക്ക്
Monday, December 5, 2022 1:01 AM IST
ശ്രീ​ക​ണ്ഠ​പു​രം: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വാ​ക് വി​ത്ത് എം​എ​ൽ​എ ഇ​ന്‍റേ​ൺ​ഷി​പ്പ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്‍റേ​ൺ​സ് ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ന്ദ​ർ​ശി​ക്കും. നി​യ​മ​സ​ഭ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ, സ്പീ​ക്ക​ർ, മ​റ്റ് നി​യ​മ​സ​ഭാ സ​മാ​ജി​ക​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് ഇ​ന്‍റേ​ൺ​സ് നി​യ​മ​സ​ഭ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്‌.
ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ന​ട​പ്പാ​ക്കി​യ വാ​ക് വി​ത്ത് എം​എ​ൽ​എ ഇ​ന്‍റേ​ൺ​ഷി​പ്പ് ര​ണ്ട​ര​മാ​സം പി​ന്നി​ടു​ക​യാ​ണ്. ഇ​തി​നി​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളെ കു​റി​ച്ച് പ​ഠി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം ഇ​ന്‍റേ​ൺ​സ് റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നാ​യി ന​ട​ത്തി​യ ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് കോ-​ഓ​ർഡിനേറ്റ് ചെ​യ്യാ​നും ഇ​ന്‍റേ​ൺ​സി​ന് ക​ഴി​ഞ്ഞു. വിവിധ ഫീ​ൽ​ഡ് വി​സി​റ്റു​ക​ളും ന​ട​ത്തി.