ടി. ​പ​ദ്മ​നാ​ഭ​ന് പിറന്നാൾ മധുരം
Tuesday, December 6, 2022 12:59 AM IST
ക​ണ്ണൂ​ർ: ചെ​റു​ക​ഥ​യു​ടെ കു​ല​പ​തി ടി. ​പ​ദ്മ​നാ​ഭ​ൻ തൊ​ണ്ണൂ​റ്റി​നാ​ലി​ന്‍റെ നി​റ​വി​ൽ. ജ​ന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ടി. ​ജ​യ​കൃ​ഷ്ണ​ൻ, കെ. ​പ്ര​മോ​ദ് എ​ന്നി​വ​ർ പ​ദ്മ​നാ​ഭ​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ശം​സ​ക​ൾ നേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.
സാ​ഹി​ത്യ രം​ഗ​ത്ത് മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും ടി. ​പ​ദ്മ​നാ​ഭ​ന്‍റെ വാ​ക്കു​ക​ൾ ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ഓ​രോരുത്ത​രും കേ​ൾ​ക്കു​ന്ന​തെ​ന്ന് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.
പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജീ​വി​ത​ത്തി​ൽ ഏ​റെ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം കൂ​ടു​ത​ൽ പ്ര​കാ​ശം പ​ര​ത്തി മു​ന്നോ​ട്ടു പോ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക്കു​ന്നു​വെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.