നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ 31ന് ​ഗ്രാ​ൻഡ് അ​ലൂം​നി മീ​റ്റ്
Wednesday, December 7, 2022 12:39 AM IST
കൂ​ത്തു​പ​റ​മ്പ്: ഉ​ത്ത​ര​മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​മാ​യ കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ഈ​മാ​സം 31ന് ​പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഗ്രാ​ൻ​ഡ് അ​ലൂം​നി മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് മ​മ്പ​റം ദി​വാ​ക​ര​നും സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഡോ.​ജോ​ൺ ജോ​സ​ഫും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
31 ന് ​രാ​വി​ലെ 9.30ന് ​ര​ജി​സ്ട്രേ​ഷ​നു​ശേ​ഷം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല മീ​റ്റിം​ഗ്, പ്രീ​ഡി​ഗ്രി ബാ​ച്ചു​കാ​ർ​ക്ക് പ്ര​ത്യേ​ക മീ​റ്റിം​ഗ് എ​ന്നി​വ​യും ന​ട​ക്കും.
രാ​വി​ലെ 11ന് ​പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ലൂം​നി മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും
മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ൾ, സാം​സ്കാ​രി​ക നാ​യ​ക​ൻ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 1964 ൽ ​സ്ഥാ​പി​ത​മാ​യ കോ​ള​ജി​ൽ​നി​ന്ന് 1,25,000ത്തി​ല​ധി​കം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നി​ർ​മ​ല​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​വി.​ഔ​സേ​പ്പ​ച്ച​ൻ, സം​ഘാ​ട​ക​സ​മി​തി അം​ഗം ബി​ജു ഫ്രാ​ൻ​സി​സ്, പി​ആ​ർ​ഒ ഡോ. ​ദീ​പാ മോ​ൾ മാ​ത്യു എ​ന്നി​വ​രും കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.