സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ന് 18ന് ​കണ്ണൂരിൽ തു​ട​ക്കം
Wednesday, December 7, 2022 12:39 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ന് ഈ​മാ​സം 18 ന് ​ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​കും. 21 വ​രെ ന​ട​ക്കു​ന്ന കേ​ര​ളോ​ത്സ​വം ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ ആ​റു വേ​ദി​ക​ളി​ലാ​യാ​ണു ന​ട​ക്കു​ന്ന​ത്.
18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 59 ഇ​ന​ങ്ങ​ളി​ലാ​യി 3000 ത്തി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ക്കും. 27 മു​ത​ല്‍ 30 വ​രെ കൊ​ല്ല​ത്താ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.
കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ക​ണ്ണൂ​ർ ജി​മ്മി ജോ​ർ​ജ് ഹാ​ളി​ൽ യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് അം​ഗം വി.​കെ. സ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു, അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. ശ്രീ​ധ​ര​ൻ, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, സി​നി​മാ​താ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​രി​ൻ ശ​ശി, യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​പ്ര​സീ​ത, ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ.​വി. അ​ജ​യ​കു​മാ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.