കൈ​ക്ക​രു​ത്തി​ൽ പ​ഞ്ച​ഗു​സ്തി മ​ത്സ​രം
Wednesday, December 7, 2022 1:03 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ലെ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ കൈ​ക്ക​രു​ത്ത് തെ​ളി​യി​ച്ച് മ​ത്സ​രാ​ർ​ഥി​ക​ൾ. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 36 പേ​ർ പ​ങ്കെ​ടു​ത്തു.
അ​ണ്ട​ർ 65 കി​ലോ, 75, 85, 85ന് ​മു​ക​ളി​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. പേ​രാ​വൂ​ർ തു​ണ്ടി എ​ച്ച് എ​സ് ഗ്രൗ​ണ്ടി​ൽ ആ​ർ​ച്ച​റി മ​ത്സ​ര​വും ന​ട​ന്നു. ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശേ​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ്, എ​ട്ടി​ന് ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ ബാ​സ്‌​ക്ക​റ്റ്ബോ​ൾ, ഇ​രി​ണാ​വ് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ വ​ടം​വ​ലി, എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ മാ​ടാ​യി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ബാ​ഡ്മി​ന്‍റ​ൻ, ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ, ഒ​ൻ​പ​ത്, 10 തീ​യ​തി​ക​ളി​ൽ പി​ണ​റാ​യി​യി​ൽ നീ​ന്ത​ൽ, ക​ള​രി, 10 ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ അ​ത്‌​ല​റ്റി​ക്സ്, ക​തി​രൂ​രി​ൽ ക​ബ​ഡി, 11ന് ​പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വോ​ളി​ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വോ​ളി​ബോ​ൾ എ​ന്നി​വ ന​ട​ക്കും. ക​ലാ മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ മു​ഴ​പ്പി​ല​ങ്ങാ​ട് ന​ട​ക്കും.
ക​ണ്ണൂ​ർ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​കെ. ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.