സ്‌​നേ​ഹ​ഭ​വ​ൻ വാ​ർ​ഷി​കാ​ഘോ​ഷം
Wednesday, December 7, 2022 1:03 AM IST
അ​റ​യ​ങ്ങാ​ട്: അ​റ​യ​ങ്ങാ​ട് സ്നേ​ഹ ഭ​വ​ൻ 29-ാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ​ഭ​വ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ എം.​ജെ. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ൽ​ബി മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ, സ്നേ​ഹ ഭ​വ​ൻ ര​ക്ഷാ​ധി​കാ​രി ഫാ. ​തോ​മ​സ് വ​ട്ട​ക്കാ​ട്ടി​ൽ, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റ​റ്റി സെ​ക്ര​ട്ട​റി (സ​ബ് ജ​ഡ്ജി) വി​ൻ​സി ആ​ൻ പീ​റ്റ​ർ ജോ​സ​ഫ്, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ പ​വി​ത്ര​ൻ തൈ​ക്ക​ണ്ടി, കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​റി​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഉ​മ, ജോ​സ് ആ​ന്‍റ​ണി പു​തി​യ കു​ന്നേ​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ, സ്നേ​ഹ​ഭ​വ​ൻ മാ​നേ​ജ​ർ എം.​എ​സ്. ലി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ അ​ഞ്ജ​ലി ക​ലാ​ക്ഷേ​ത്ര​യും താ​ൾ ഡാ​ൻ​സ് അ​ക്കാ​ദ​മി​യും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​സ​ന്ധ്യ, വ​യ​നാ​ട് സാ​ന്ദ്രാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ സം​ഗീ​ത നാ​ട​കം എ​ന്നി​വ അ​ര​ങ്ങേ​റി.