അ​ഖി​ലി​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Wednesday, December 7, 2022 1:03 AM IST
പെ​രു​മ്പ​ട​വ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ര​ട്ടി​യി​ലെ അ​ഖി​ലി(24)​ന് വേ​ദ​ന​യോ​ടെ പെ​രു​ന്പ​ട​വ് ഗ്രാ​മ​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി. കൊ​ര​ട്ടി​യി​ൽ സി​ബി-​ബി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ഖി​ലി​ന് ഒ​രാ​ഴ്ച മു​ന്പാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ആ​ല​ക്കോ​ട് കൂ​ട്ടാ​പ​റ​മ്പി​ൽ വ​ച്ച് അ​ഖി​ൽ യാ​ത്ര ചെ​യ്ത സ്കൂ​ട്ട​ർ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി ല​ഭി​ച്ച വി​വ​രം സ​ഹ​പാ​ഠി​ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും പ​റ​യാ​നാ​യി ഉ​ദ​യ​ഗി​രി​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ച​ത്. പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്ക് ആ​ർ‌​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.