ക​രു​വ​ഞ്ചാ​ലിൽ പു​തി​യ ദേ​വാ​ല​യത്തിന് ഇന്ന് തറക്കല്ലിടും
Thursday, December 8, 2022 12:28 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ 6.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ വി​കാ​രി ഫാ.​ജോ​സ​ഫ് ഈ​നാ​ച്ചേ​രി​യു​ടെ​യും മ​റ്റു വൈ​ദി​ക​രു​ടെ​യും ഇ​ട​വ​കാ​ജ​ന​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. തോ​മ​സ് തെ​ങ്ങും​പ​ള്ളി ദേ​വാ​ല​യ​ത്തി​ന് ത​റ​ക്ക​ല്ലി​ടും. മാ​ർ​ച്ച്‌ 31 ന് ​അ​ന്ന​ത്തെ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് വെ​ഞ്ച​രി​ച്ച ക​ല്ലാ​ണ് സ്ഥാ​പി​ക്കു​ക. മൂ​ന്ന് നി​ല​ക​ളി​ലാ​യി 31000 സ്‌​ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രി​ക്കും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ദേ​വാ​ല​യം. താ​ഴ​ത്തെ നി​ല​യി​ൽ 6500 സ്‌​ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യു​ള്ള അ​ത്യാ​ധു​നി​ക ഓ​ഡി​റ്റോ​റി​യ​വും പ​ണി​യും. ന​ടു​വി​ല​ത്തെ നി​ല​യി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. മൂ​ന്നു നി​ല​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള ലി​ഫ്റ്റ് സൗ​ക​ര്യ​വും ഒ​രു​ക്കും.

വി​കാ​രി ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 50 അം​ഗ ക​മ്മി​റ്റി​യാ​ണ് ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജ​യിം​സ് മ​ണ്ണൂ​ർ ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്സാ​ണ് ദേ​വാ​ല​യം രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി​ട്ടു​ള്ള ജോ​മി ക​ൺ​സ്ട്ര​ക്‌​ഷ​ൻ​സി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല​യെ​ന്ന് നി​ർ​മാ​ണ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ.​ജോ​സ​ഫ് ഈ​നാ​ച്ചേ​രി, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ചാ​ഞ്ഞ​പ്ലാ​ക്ക​ൽ, ട്ര​സ്റ്റി​മാ​ർ, വി​വി​ധ സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.