കെ​എ​സ്എ​സ്പി​എ ജി​ല്ലാസ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Thursday, December 8, 2022 12:28 AM IST
ത​ളി​പ്പ​റ​മ്പ്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) 38-ാം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ത​ളി​പ്പ​റ​ന്പ് ഡ്രീം ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഒ​ന്പ​തി​ന് രാ​വി​ലെ 9.30ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​കും.
10.15ന് ​കെ​എ​സ്എ​സ്പി​എ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ സ്പേ​സി​ന്‍റെ തി​രു​വാ​തി​ര അ​ര​ങ്ങേ​റും.10.30 ന് ​ജി​ല്ലാ കൗ​ൺ​സി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സു​ഹൃ​ദ് സ​മ്മേ​ള​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
10 ന് ​രാ​വി​ലെ 9.30ന് ​ചി​റ​വ​ക്ക് അ​ക്കി​പ്പ​റ​മ്പ യു ​പി സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് തു​ട​ങ്ങു​ന്ന പ്ര​ക​ട​നം ടൗ​ൺ ചു​റ്റി സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തും. തു​ട​ർ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ഡ്വ. സോ​ണി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ആ​ർ. കു​റു​പ്പും സം​ഘ​ട​നാ ച​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വേ​ലാ​യു​ധ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 4.30 ന് ​പു​തി​യ കൗ​ൺ​സി​ൽ ചേ​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.