അ​ഴീ​ക്കോ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യം വെ​ഞ്ച​രി​ച്ചു
Thursday, December 8, 2022 11:54 PM IST
അ​ഴീ​ക്കോ​ട്: നി​ര​വ​ധി വൈ​ദി​ക​രു​ടെ​യും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​ഴീ​ക്കോ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യം വെ​ഞ്ച​രി​ച്ചു. വെ​ഞ്ച​രി​പ്പ് ക​ര്‍​മ​ത്തി​നും തു​ട​ർ​ന്നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി പൂ​ത്ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. നേ​ര​ത്തെ ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ ബി​ഷ​പ്പി​ന് വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

തു​ട​ർ​ന്ന് തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല കൊ​ടി​യേ​റ്റി. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെ.​വി. സു​മേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മ​ര​ണി​ക പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​അ​ജീ​ഷും ആ​ദ​രി​ക്ക​ലും അ​മ​ല സ്കോ​ള​ർ​ഷി​പ്പ്‌ വി​ത​ര​ണ​വും ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. തി​രു​നാ​ൾ ആ​ഘോ​ഷം 12ന് ​സ​മാ​പി​ക്കും.