കൂ​ട്ടു​പു​ഴ​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട! പ​ത്തു ല​ക്ഷ​ത്തി​ന്‍റെ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, December 8, 2022 11:54 PM IST
ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഉ​ളി​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ജ​സീ​ർ, ഷ​മീ​ർ എ​ന്നി​വ​രെ​യാ​ണ് ഇ​രി​ട്ടി സി​ഐ കെ.​ജെ.​ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും റൂ​റ​ൽ എ​സ്പി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ എം​ഡി​എം​എ​യ്ക്ക് പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ണ്ണൂ​ർ റൂ​റ​ൽ പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ഇ​രി​ട്ടി പോ​ലീ​സും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം​ഡി​എം​എ വാ​ങ്ങി ക​ണ്ണൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എം​ഡി​എം​എ​യു​ടെ മൊ​ത്ത​വി​ത​ര​ണ​ക്കാ​രി​ൽ പ്ര​ധാ​നി​യാ​ണ് ജസീറെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലു​ള്ള നൈ​ജീ​രി​യ​ക്കാ​രി​ൽ​നി​ന്നു എം​ഡി​എം​എ നേ​രി​ട്ടു വാ​ങ്ങി ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന മാ​ഫി​യാ​സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് ടീം ​ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ലം ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ എ​ക്സൈ​സി​ന് കൈ​മാ​റി. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.