നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ ക​ട എ​ക്സൈ​സ് പൂ​ട്ടി​ച്ചു
Friday, December 9, 2022 12:38 AM IST
മ​ട്ട​ന്നൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ ക​ട എ​ക്സൈ​സ് പൂ​ട്ടി​ച്ചു. ഇ​രു​പ​ത്തി​യൊ​ന്നാം മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​രാ​യ​ണ ബേ​ക്ക​റി​യി​ൽ ഇ​രി​ട്ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​രി​ട്ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​തീ​ഷ് കു​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രി​ട്ടി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ട അ​ട​പ്പി​ച്ച​ത്. ഇ​വി​ടെ നി​ന്നും ഹാ​ൻ​സ്, കൂ​ൾ ലി​പ് തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി ക​ട​യു​ട​മ സ​നേ​ഷി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു. യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദു ചെ​യ്ത് അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നു വേ​ണ്ടി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ക​ത്ത് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ഗ​ര​സ​ഭ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദു ചെ​യ്ത​ത്. തു​ട​ർ​ന്നും ഇ​യാ​ൾ അ​ന​ധി​കൃ​ത​മാ​യി ക​ട തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും വീ​ണ്ടും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും ചെ​യ്ത​തി​നാ​ലാ​ണു ക​ട സ്ഥി​ര​മാ​യി പൂ​ട്ടി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ജീ​ഷ് കു​ന്നു​മ്മ​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ബ​ഷീ​ർ പി​ലാ​ട്ട്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​മേ​ശ​ൻ, റി​ജു, അ​ഖി​ൽ, പ്ര​ജി​ൽ, എ​ക്സൈ​സ് ഡ്രൈ​വ​ർ സി.​യു. അ​മീ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.