ചെ​റു​പു​ഴ​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Friday, December 9, 2022 12:39 AM IST
ചെ​റു​പു​ഴ: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു കൂ​ടി പ​രി​ക്കേ​റ്റു. ക​രി​യ​ക്ക​ര​യി​ലെ ഇ​യ്യാ​ര​ത്ത് ബി​ബി​ൻ (49), ചെ​റു​പു​ഴ​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പി.​പി. വ​സു​മ​തി (45) എ​ന്നി​വ​രെ​യാ​ണു തെ​രു​വു​നാ​യ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച​ത്. നേ​ര​ത്തെ വ​യ​ലാ​യി​ലെ കു​റി​ഞ്ഞി​മ​ല​യി​ൽ സ​ന്തോ​ഷി​നും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ചെ​റു​പു​ഴ ടൗ​ണി​ൽ വ​ച്ചാ​ണു ര​ണ്ടു​പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്.