സ്കൂ​ട്ട​ർ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Friday, December 9, 2022 12:39 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ൽ നി​ന്നും സ്കൂ​ട്ട​ർ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഓ​ല​യ​ന്പാ​ടി​യി​ലെ എ​ട​യ​ന്നൂ​ർ റോ​ഡി​ലെ എം.​കെ. ഫൈ​സ​ൽ (23) ആ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പ​ഴ​യ ബ​സ്റ്റാ​ൻ​ഡി​ല്‍ നി​ന്നും എ​സ്‌​ഐ കെ.​വി.​മു​ര​ളി, എ​എ​സ്‌​ഐ അ​ബ്ദു​ള്‍ റൗ​ഫ് എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​നെ ക​ണ്ട് ബ​സി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 22ന് ​പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റ​മേ​ലി​ലെ പി​ഗ്മി ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍റ് ടി.​വി. ഷീ​ബ​യു​ടെ ടി​വി​എ​സ് ജൂ​പ്പി​റ്റ​ര്‍ സ്‌​കൂ​ട്ട​റാ​യി​രു​ന്നു ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. സ്കൂ​ട്ട​ർ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പെ​രി​ങ്ങോ​ത്ത് നി​ന്നും ന​ന്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് എ​ൻ​ജി​ൻ ന​ന്പ​ർ പ​രി​ശോ​ധി​ച്ചാ​ണ് സ്കൂ​ട്ട​ർ ഷീ​ബ​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ൾ പോ​ക്സോ കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.‌