കളിയാട്ട മഹോത്സവം
1247130
Friday, December 9, 2022 12:40 AM IST
നെരുവന്പ്രം: അതിയടം പുതിയകാവ് ക്ഷേത്രം കളിയാട്ട മഹോത്സവം 11 മുതൽ 13 വരെ നടക്കും. 11ന് വൈകുന്നേരം 6.30ന് തുടങ്ങൽ ചടങ്ങ്. 12ന് വൈകുന്നേരം മുതൽ വിവിധ തെയ്യക്കോലങ്ങളുടെ വെള്ളാട്ടം. രാത്രി എട്ടിന് അന്നദാനം. 13ന് രാവിലെ മുതൽ ധർമദൈവം, കന്നിക്കൊരു മകൻ, കുറത്തിയമ്മ, ബാലി, കുണ്ഡോർ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ, വടക്കത്തി ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12.30ന് അന്നദാനം. വൈകുന്നേരം ആറാടിക്കൽ ചടങ്ങുകളോടെ കളിയാട്ടം സമാപിക്കും.