ത​ല​ശേ​രി-​വ​ട​ക​ര റൂ​ട്ടി​ൽ ബ​സു​ക​ളുടെ മി​ന്ന​ൽ സ​മ​രം
Saturday, December 10, 2022 12:37 AM IST
ത​ല​ശേ​രി: വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് ജീ​വ​ന​ക്കാ​രെ കൈ​യേറ്റം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ത​ല​ശേ​രി-​വ​ട​ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. വ​ട​ക​ര റൂ​ട്ടി​ലോ​ടി​യ ദി​വ്യ​ശ്രീ ബ​സി​ൽ യാ​ത്ര ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളോ​ട് ക​ണ്ട​ക്ട​ർ ക​ൺ​സ​ഷ​ൻ പാ​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. വി​ഷ​യം പ്ര​ശ്ന​ത്തി​ലേ​ക്കും പി​ന്നീ​ട് കൈ​യ്യാ​ങ്ക​ളി​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ട​ക്‌​ട​ർ എ​ര​ഞ്ഞോ​ളി ചു​ങ്ക​ത്തെ പ്ര​ദീ​പ​ൻ, ഡ്രൈ​വ​ർ കോ​പ്പാ​ലം മൂ​ല​ക്ക​ട​വി​ലെ റാ​ഷി​ദ് എ​ന്നി​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. വ​ട​ക​ര ചോ​റോ​ടി​ന​ടു​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ ഇ​രു​വ​രെ​യും വ​ട​ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തേ തു​ട​ർ​ന്നാ​ണ് ഈ ​റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ളി​ലു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​ത്. ഓ​ർ​ക്കാ​പ്പു​റ​ത്തെ സ​മ​രം യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചു. വ​ട​ക​ര, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ റൂ​ട്ടി​ലോ​ടി​യ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളാ​ണ് യാ​ത്രാ​ദു​രി​ത​ത്തി​ന് കു​റ​ച്ച് ആ​ശ്വാ​സ​മാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ പ്ര​ശ്നം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്‌​ട​റേ​റ്റ് ചേം​ബ​റി​ൽ സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ൽ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് മി​ന്ന​ൽ പ​ണി​മു​ട​ക്കി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ബ​സ് പാ​സ് ദു​രു​പ​യോ​ഗം ത​ട​യാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നീ​ട് ഏ​താ​നും ആ​ഴ്ച​ക​ൾ പി​ന്നി​ടു​ന്ന​തി​നി​ട​യി​ലാ​ണു യാ​ത്രാ പാ​സ് വി​ഷ​യ​ത്തി​ൽ വീ​ണ്ടും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്.