നി​ർ​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് ദേവാലയ തി​രു​നാ​ൾ തുടങ്ങി
Saturday, December 10, 2022 12:37 AM IST
കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ദേവാ​ല​യ​ത്തി​ലെ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഫാ. ​മാ​ത്യു ചെ​ല്ലങ്കോ​ട്ട് കൊ​ടി​യേ​റ്റി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജെ​റി​ൻ മ​ര​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വാ​ഹ​ന വെ​ഞ്ചിരി​പ്പ്, സ​ൺ​ഡേ സ്കൂ​ളി​ന്‍റെ​യും മാ​തൃവേ​ദി​യു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ക്കും. നാ​ളെ രാ​വി​ലെ 10.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി കാർമികത്വം വഹിക്കും. ഉ​ച്ച​യ്ക്ക് സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.