കാ​ൻ​സ​ർ നി​ർ​ണ​യ ക്ലി​നി​ക്ക് തു​റ​ന്നു
Saturday, December 10, 2022 12:37 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തേ​ർ​ത്ത​ല്ലി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കാ​ൻ​സ​ർ നി​ർ​ണ​യ ക്ലി​നി​ക്ക് തു​റ​ന്നു. ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് വ​ട്ട​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫൈ​റ്റ് കാ​ൻ​സ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്ലി​നി​ക്ക് ആ​രം​ഭി​ച്ച​ത്. എ​ല്ലാ മാ​സ​വും രാ​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ക്ലി​നി​ക്കി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും. ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ഖ​ലീ​ൽ റ​ഹ്മാ​ൻ, ബി​ജോ​യി, ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.