രണ്ടിടത്ത് തീ​പി​ടി​ത്തം
Saturday, December 10, 2022 12:38 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്കി​ല്‍ ബേ​ക്ക​റി​ക്ക് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. ചി​റ​വ​ക്കി​ലെ മൊ​ട്ട​മ്മ​ല്‍ മാ​ളി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​പ്പ​ട്ടം സ്വ​ദേ​ശി ഹം​സ​ക്കു​ട്ടി​യു​ടെ ജ​സ്റ്റ് ബേ​ക്സി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ സ​മീ​പ​ത്തെ ക​ട​ക്കാ​രാ​ണ് ബേ​ക്ക​റി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ത​ളി​പ്പ​റ​ന്പ് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് അ​ഗ്‌​നി​ശ​മ​ന നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ന്‍ ഇ​ന്‍​ചാ​ര്‍​ജ് ടി.​വി. പ്ര​കാ​ശ​ന്‍, ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​വി. ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും മാ​ളി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്.