പേ​രാ​വൂ​ർ ഫെ​സ്റ്റ്: ക​രോ​ക്കെ ഗാ​നമ​ത്സ​രം
Tuesday, January 24, 2023 1:26 AM IST
ക​ണ്ണൂ​ർ: ദി​ശ ആ​ർ​ട്സ് ആ​ൻ​ഡ് ഐ​ഡി​യാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ൽ 13 വ​രെ പേ​രാ​വൂ​രി​ൽ "പേ​രാ​വൂ​ർ ഫെ​സ്റ്റ് 2023' സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാതാ​രം ഷാ​ജു ന​വോ​ദ​യ (പാ​ഷാ​ണം ഷാ​ജി) വി​ശി​ഷ്ടാ​തി​ഥി​യാ​കും. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ 12 വ​രെ ജി​ല്ലാ ത​ല ക​രോ​ക്കെ ഗാ​ന മ​ത്സ​രം (മ​ല​യാ​ളം) സം​ഘ​ടി​പ്പി​ക്കും. പ്രാ​യ ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 30ന് ​വൈ​കു​ന്നേ​രം ആ​റി​ന് മു​ന്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 500 രൂ​പ. പാ​ടു​ന്ന വീ​ഡി​യോ ഓ​ൺ​ലൈ​ൻ ആ​യി അ​യ​യ്ക്ക​ണം. ഫോ​ൺ: 9400164037, 9447373178, 9847328532.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 50 പേ​ർ​ക്ക് വേ​ദി​യി​ൽ പാ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. ഫെ​ബ്രു​വ​രി 13ന് ​ദി​ശാ ബെ​സ്റ്റ് സിം​ഗ​ർ പ്ര​ഖ്യാ​പ​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. പ്ര​ദ​ർ​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, വി​വി​ധ ഡി​പാ​ർ​ട്മെ​ന്‍റ് സ്റ്റാ​ളു​ക​ൾ, ഫു​ഡ് കോ​ർ​ട്ട്, ഗെ​യി​മു​ക​ൾ, ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, മെ​ഗാ ഷോ, ​ഡി​ജെ കോ​ർ​ണ​ർ, പെ​റ്റ് ഷോ, ​പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന മേ​ള എ​ന്നി​വ ഫെ​സ്റ്റി​ൽ ഉ​ണ്ടാ​യി​രി​ക്കും. വി. ​ബാ​ബു, കെ.​എ. രാ​ജേ​ഷ്, ടി. ​വി​ജ​യ​ൻ, സി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.