കൗ​ൺ​സി​ല​ർ​മാ​രു​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഇ​ന്ന്
Tuesday, January 24, 2023 1:26 AM IST
ക​ണ്ണൂ​ർ: റെ​യി​ൽ​വേ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി സ്വ​കാ​ര്യ ക​ന്പ​നി​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യ ന​ട​പ​ടി​ക്കെ​തി​രേ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ ഇ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ക​ണ്ണൂ​രി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നും ന​ഗ​ര വി​ക​സ​ന​ത്തി​നും ത​ട​സ​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഭൂ​മി​യു​ടെ പാ​ട്ട​ക്കാ​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച്. രാ​വി​ലെ പ​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ ഡോ. ​വി. ശി​വ​ദാ​സ​ൻ, പി. ​സ​ന്തോ​ഷ് കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, വി. ​സു​മേ​ഷ്, വി​വി​ധ രാ​ഷ്‌ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.