പു​ലി​ക്കു​രു​മ്പ ഹൈ​സ്കൂ​ളി​ൽ വി​ള​വെ​ടു​പ്പു​ത്സ​വം
Tuesday, January 24, 2023 1:29 AM IST
പു​ലി​ക്കു​രു​മ്പ: പു​ലി​ക്കു​രു​മ്പ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ വ​ള​പ്പി​ൽ കൃ​ഷി ചെ​യ്ത ശീ​ത​കാ​ല പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ്, ന​ടു​വി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു കൃ​ഷി ന​ട​ത്തി​യ​ത്. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ആ​ദ്യ വി​ള​വു​ക​ൾ സ്കൂ​ൾ മാ​നേ​ജ​രും പു​ലി​ക്കു​രു​മ്പ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് ഏ​റ്റു​വാ​ങ്ങി.

ന​ടു​വി​ൽ കൃ​ഷി​ഭ​വ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​രാ​ജ്, ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ആ​ലി​ല​ക്കു​ഴി, പ​ഞ്ചാ​യ​ത്തം​ഗം റെ​ജി​മോ​ൻ പ​ടി​ഞ്ഞാ​റെ ആ​നി​ശേ​രി​ൽ, ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ അ​ധ്യാ​പ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗി​രീ​ഷ് അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.