കെ​എ​സ്കെ​ടി​യു പ്ര​ക്ഷോ​ഭജാ​ഥ 26ന് ​ജി​ല്ല​യി​ൽ
Tuesday, January 24, 2023 1:29 AM IST
ക​ണ്ണൂ​ർ: കെ​എ​സ്കെ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ച്ച സം​സ്ഥാ​ന പ്ര​ക്ഷോ​ഭ ജാ​ഥ 26ന് ​വൈ​കു​ന്നേ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. ജി​ല്ല​യി​ലെ ആ​ദ്യ ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​യ്യ​ന്നൂ​രി​ൽ സ​മാ​പി​ക്കും.
27ന് ​രാ​വി​ലെ 10ന് ​ത​ളി​പ്പ​റ​ന്പ് നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ ശ്രീ​ക​ണ്ഠ​പു​രം, മ​ന്പ​റം, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം 5.30ന് ​ഇ​രി​ട്ടി​യി​ൽ സ​മാ​പി​ക്കും. അ​വ​ശി​ഷ്ട മി​ച്ച​ഭൂ​മി-​പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക,

ത​രി​ശി​ട്ട വ​യ​ലു​ക​ളി​ൽ സ്ഥി​ര​മാ​യി വി​ള​വി​റ​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ക്കു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​നി​ൽ കേ​ന്ദ്ര വി​ഹി​തം അ​നു​വ​ദി​ക്കു​ക, കേ​ര​ള​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന കേ​ന്ദ്ര ന​യം തി​രു​ത്തു​ക ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് ജാ​ഥ ന​ട​ത്തു​ന്ന​ത്.
ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​നാ​രാ​യ​ണ​ൻ, പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കോ​മ​ള ല​ക്ഷ്മ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. കു​ഞ്ഞ​ബ്ദു​ള്ള, എം. ​കു​ഞ്ഞ​ന്പു, പി. ​ര​മേ​ഷ്ബാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.