മാ​ന​ന്ത​വാ​ടി -കേ​ള​കം-​കോ​ട്ട​യം ട്രാ​ൻ.​ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ല
Tuesday, January 24, 2023 1:31 AM IST
കേ​ള​കം: മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച് കേ​ള​കം, ഇ​രി​ട്ടി വ​ഴി കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം പാ​ഴ്വാ​ക്കാ​യി. നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന ബ​സ് സ​ർ​വീ​സാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നു രാ​ത്രി 7.45 സ​ർ​വീ​സ് ആ​രം​ഭി​ച്ച് കേ​ള​കം, ഇ​രി​ട്ടി വ​ഴി കോ​ട്ട​യ​ത്തേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് ലാ​ഭ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു നി​ർ​ത്തി​യ​ത്. നി​ത്യേ​ന 45,000 രൂ​പ​യോ​ള​മാ​യി​രു​ന്നു വ​രു​മാ​നം. 2015 ലാ​യി​രു​ന്നു ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ള​കം കെ​എ​സ്ആ​ർ​ടി​സി സം​ര​ക്ഷ​ണ​സ​മി​തി ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​ക്കും എം​എ​ൽ​എ​യ്ക്കും മാ​ന​ന്ത​വാ​ടി കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ക​ൾ​ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ ​ക​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ജ​നു​വ​രി 15ന് ​ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​ത്. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം, റെ​ജി ക​ന്നു​കു​ഴി, ജി​ൽ​സ് എം. ​മേ​ക്ക​ൽ തു​ട​ങ്ങി​യ​വ​രും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വ​കു​പ്പ് മ​ന്ത്രി​യെ ക​ണ്ടു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ഡി​പ്പോ അ​ധി​കൃ​ത​രെ കേ​ള​കം കെ​എ​സ്ആ​ർ​ടി​സി സം​ര​ക്ഷ​ണ​സ​മി​തി ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ വ​യ​നാ​ട്ടു​കാ​ർ​ക്ക് ഗു​ണ​ക​ര​മ​ല്ലാ​ത്ത ഈ ​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കേ​ണ്ട​തി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ലാ​ഭ​ക​ര​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​തു​മാ​യ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ള​കം കെ​എ​സ്ആ​ർ​ടി​സി സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.