കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി; സി​പി​എം കൊ​ടി​മ​രം നീ​ക്കി
Tuesday, January 24, 2023 1:31 AM IST
ക​ണ്ണൂ​ർ: സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച കൊ​ടി​മ​രം ഒ​ടു​വി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​ന്പ​ത് മാ​സ​മാ​യി കൊ​ടി​മ​രം കി​ട​ന്നി​രു​ന്ന​ത്. കൊ​ടി​മ​രം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ സി​പി​എ​മ്മി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ന്ന​ലെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് കൊ​ടി​മ​രം ലോ​റി​യി​ൽ ക​യ​റ്റു​ക​യും ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.