ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല! പു​തു​ക്കി​യ ക​ലോ​ത്സ​വ മാ​ന്വ​ൽ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, January 24, 2023 1:32 AM IST
ക​ണ്ണൂ​ർ: മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ക​ലോ​ത്സ​വ​ത്തി​ന്‍റെ പു​തു​ക്കി​യ നി​യ​മാ​വ​ലി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ്ര​കാ​ശ​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ. ​സാ​രം​ഗ്, വി​ദ്യാ​ർ​ഥി ക്ഷേ​മ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​ഫീ​സ ബേ​ബി എ​ന്നി​വ​ർ നി​യ​മാ​വ​ലി ഏ​റ്റു​വാ​ങ്ങി.

യൂ​ണി​യ​ന്‍റെ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് നി​യ​മാ​വ​ലി പ​രി​ഷ്ക​രി​ക്കു​ന്ന​ത്. വി​ക്കി ആ​ർ​ട്ടി​ക്കി​ൾ, കു​റു​ങ്ക​ഥ, മെ​ഹ​ന്തി, വ​ട്ട​പ്പാ​ട്ട്, അ​റ​ബ​ന​മു​ട്ട്, അ​ക്രി​ലി​ക് പെ​യി​ന്‍റിം​ഗ്, ഷോ​ർ​ട്ട് ഫി​ലിം തു​ട​ങ്ങി​യ 21 ഇ​ന​ങ്ങ​ൾ പു​തു​താ​യി ക​ലോ​ത്സ​വ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി എ​ന്നീ ഇ​ന​ങ്ങ​ൾ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ക​ലോ​ത്സ​വ നി​യ​മാ​വ​ലി കാ​ലാ​നു​സൃ​ത​മാ​യി പു​തു​ക്കാ​ത്ത​ത് വ​ലി​യ ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി ക്ഷേ​മ​വി​ഭാ​ഗം കോ​ള​ജ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ​യും യൂ​ണി​യ​ൻ അ​ഡ്വൈ​സ​ർ​മാ​രു​ടെ​യും ശി​ല്പ​ശാ​ല​യി​ലൂ​ടെ​യും യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ വി​വി​ധ കോ​ള​ജു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​ക​ളി​ലൂ​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ച്ച് പു​തി​യ നി​യ​മാ​വ​ലി​ക്ക് രൂ​പം ന​ൽ​കി​യ​ത്.