എ​ട്ടേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, January 24, 2023 1:32 AM IST
വ​ള​പ​ട്ട​ണം: എ​ട്ടേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പ്ര​താ​പ് മാ​ലി​ക് (29), കും​ഭ​ക​ർ​ണ മാ​ലി​ക് (44) എ​ന്നി​വ​രെ​യാ​ണ് വ​ള​പ​ട്ട​ണം ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് മാ​രാം​ഗ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​ഐ​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​ർ താ​മ​സി​ക്കു​ന്ന കീ​രി​യാ​ട്ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. മ​ര​പ്പൊ​ടി ചാ​ക്കി​ലാ​ക്കി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ജോ​ലി​യാ​ണ് ഇ​വ​ർ ചെ​യ്തു​വ​രു​ന്ന​ത്.

ജി​ല്ല​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ലെ പ്ര​ധാ​നി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ, മോ​ഹ​ന​ൻ, എ​എ​സ്ഐ സ​തീ​ശ​ൻ, സി​നീ​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ല​വ​ൻ, ഡ്രൈ​വ​ർ​മാ​രാ​യ ജോ​ബി ജോ​ൺ, ഏ​ബ്ര​ഹാം എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.