പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണം! അ​ഞ്ചു​ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Tuesday, January 24, 2023 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് കു​റ​ഞ്ഞ​ത് അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍​ ത​ല​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.

ആ​വ​ശ്യം പ​രി​ശോ​ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ.​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ മൂ​ന്നു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം.

കാ​സ​ര്‍​ഗോ​ഡ് ആ​ഡൂ​ര്‍ സ്വ​ദേ​ശി എ.​എ​സ്. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ബൈ​ജു​നാ​ഥ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നി​ല​വി​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്. പാ​മ്പു​ക​ടി​യേ​റ്റ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബി​ഹാ​ര്‍, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​ലും ഉ​യ​ര്‍​ന്ന ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ അ​റി​യി​ച്ചു.

വ​നം​വ​കു​പ്പി​ന് മ​തി​യാ​യ ഫ​ണ്ടി​ല്ലെ​ങ്കി​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന​തു​പോ​ലെ ദു​ര​ന്ത​ങ്ങ​ള്‍ നോ​ട്ടി​ഫൈ ചെ​യ്ത് ദു​ര​ന്ത​പ്ര​തി​ക​ര​ണ ഫ​ണ്ടി​ല്‍​നി​ന്നും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 1980 ലെ ​ന​ഷ്ട​പ​രി​ഹാ​ര നി​യ​മ​പ്ര​കാ​ര​മാ​ണ് വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം​മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

നി​ല​വി​ലു​ള്ള നി​ര​ക്കു​ക​ള്‍ ഇ​വ​യാ​ണ്: വ​ന്യ​ജീ​വി ആ​ക്ര​മ​ണം കാ​ര​ണ​മു​ള്ള മ​ര​ണം- 10 ല​ക്ഷം, വ​ന​ത്തി​നു പു​റ​ത്ത് പാ​മ്പു​ക​ടി കാ​ര​ണ​മു​ള്ള മ​ര​ണം -ര​ണ്ടു ല​ക്ഷം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം കാ​ര​ണ​മു​ള്ള സ്ഥാ​യി​യാ​യ അം​ഗ​ഭം​ഗം-​ര​ണ്ടു ല​ക്ഷം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം കാ​ര​ണം മ​നു​ഷ്യ​ര്‍​ക്കു​ണ്ടാ​കു​ന്ന പ​രി​ക്ക് -ഒ​രു ല​ക്ഷം, (പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് മു​ഴു​വ​ന്‍ തു​ക​യും ല​ഭി​ക്കും), വ​ന്യ​ജീ​വി ആ​ക്ര​മ​ണം കാ​ര​ണം കൃ​ഷി, വീ​ട്‌ ന​ഷ്ടം, ക​ന്നു​കാ​ലി​ന​ഷ്ടം- പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ.