മ​ട​ക്ക​ര​യി​ലെ ഐ​സ് പ്ലാ​ന്‍റി​ൽ അ​മോ​ണി​യ വാ​ത​ക ചോ​ർ​ച്ച
Wednesday, January 25, 2023 12:56 AM IST
ചെ​റു​വ​ത്തൂ​ർ: മ​ട​ക്ക​ര​യി​ലെ ഐ​സ് പ്ലാ​ന്‍റി​ൽ അ​മോ​ണി​യ വാ​ത​ക ചോ​ർ​ച്ച.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ഓ​ടെ​യാ​ണ് മ​ട​ക്ക​ര മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ പ്ലാ​ന്‍റി​ല്‍​നി​ന്ന് അ​മോ​ണി​യ വാ​ത​കം ചോ​ർ​ന്ന​ത്.
അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും രൂ​ക്ഷ​മാ​യ ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഐ​സ് പ്ലാ​ന്‍റി​ൽ​നി​ന്ന് വാ​ത​കം ചോ​രു​ന്ന ശ​ബ്ദം കേ​ട്ട​ത്. തൃ​ക്ക​രി​പ്പൂ​രി​ൽ​നി​ന്ന് ഗ്രേ​ഡ് അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് വാ​ത​ക ചോ​ർ​ച്ച ത​ട​ഞ്ഞ​ത്.

ശൂ​ല​ൻ തെ​യ്യം
കെ​ട്ടി​യാ​ടി
ആ​റാം ക്ലാ​സു​കാ​ര​ൻ‌

മാ​ഹി: ഭ​ക്ത​ർ​ക്ക് അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞ് ക്ഷേ​ത്ര​മു​റ്റ​ത്ത് ശൂ​ല​ൻ തെ​യ്യം കെ​ട്ടി​യാ​ടി ആ​റാം​ക്ലാ​സു​കാ​ര​ൻ. പി​ണ​റാ​യി വെ​സ്റ്റ് ബേ​സി​ക് യു​പി സ്കൂ​ളി​ലെ സൂ​ര്യ​തേ​ജാ​ണ് കാ​ട​ൻ ര​യ​രോ​ത്ത് ക്ഷേ​ത്ര​ത്തി​ൽ ശൂ​ല​ൻ തെ​യ്യം കെ​ട്ടി​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് തെ​യ്യ​ക്കോ​ല​മി​റ​ങ്ങി​യ​ത്. ശി​വ​ന്‍റെ തൃ​ക്ക​ണ്ണി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന അ​വ​താ​ര​മാ​ണ് ശൂ​ല​ൻ തെ​യ്യ​മെ​ന്നാ​ണ് ഐ​തി​ഹ്യം. ക​ഴി​ഞ്ഞ​വ​ർ​ഷം പാ​റ​പ്രം മ​ണ്ടോ​ലി​ടം ക്ഷേ​ത്ര​ത്തി​ൽ വി​ഷ്ണു​മൂ​ർ​ത്തി തി​റ​യും സൂ​ര്യ​തേ​ജ് കെ​ട്ടി​യാ​ടി​യി​രു​ന്നു. പാ​റ​പ്ര​ത്തെ ച​ന്ദ്ര​ൻ പ​ണി​ക്ക​രു​ടെ​യും കെ.​കെ. ലി​ജി​ന​യു​ടെ​യും മ​ക​നാ​ണ്. അ​ച്ഛ​ൻ ച​ന്ദ്ര​ൻ പ​ണി​ക്ക​ർ കാ​ട​ൻ ര​യ​രോ​ത്ത് ക്ഷേ​ത്ര​ത്തി​ൽ തീ​ച്ചാ​മു​ണ്ഡി കെ​ട്ടി​യാ​ടി പ​ട്ടും​വ​ള​യും ല​ഭി​ച്ച് ആ​ദ​രി​ക്ക​പ്പെ​ട്ട​യാ​ളാ​ണ്.