പാ​ര്‍​ല​മെ​ന്‍റ് സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ്ര​സം​ഗം
Wednesday, January 25, 2023 12:56 AM IST
കാ​സ​ർ​ഗോ​ഡ്: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ര്‍​ല​മെ​ന്‍റ് സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ്ര​സം​ഗി​ച്ച് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ അ​നു​പ​മ സു​രേ​ഷി​നാ​ണ് ഈ ​അ​ത്യ​പൂ​ർ​വ ഭാ​ഗ്യം ല​ഭി​ച്ച​ത്. നേ​താ​ജി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​ച്ചേ​ര്‍​ന്ന പ്ര​സം​ഗ​ത്തി​ന് സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യും നി​ര​വ​ധി മ​ന്ത്രി​മാ​രും പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും സാ​ക്ഷി​ക​ളാ​യി. തു​ട​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള അ​വ​സ​ര​വും അ​നു​പ​മ​യ്ക്ക് ല​ഭി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നാ​യി 30 വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന നേ​താ​ജി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ല്‍ എ​ട്ടു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​സം​ഗി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്.