മ​ണ്ട​ളം സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Wednesday, January 25, 2023 12:57 AM IST
മ​ണ്ട​ളം:മ​ണ്ട​ളം സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ 11 ദി​വ​സം നീ​ളു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​കൊ​ടി​യേ​റ്റി​നെ തു​ട​ർ​ന്ന് ദേ​വാ​ല​യ പ​രി​സ​ര​ത്ത് പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന 'പി​യാ​ത്തെ', വി​ശു​ദ്ധ മി​ഖാ​യേ​ൽ എ​ന്നീ ഗ്രോ​ട്ടോ​ക​ളു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മം ന​ട​ക്കും. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. ഫാ. ​ഷൈ​ൻ കൈ​ത​യ്ക്ക​ൽ എം​സി​ബി​എ​സ്, ഫാ. ​തോ​മ​സ് ചെ​രു​വി​ൽ, ഫാ. ​ആ​ന്‍റ​ണി അ​മ്പാ​ട്ട് എ​ച്ച്ജി​എ​ൻ, ഫാ. ​സു​ബീ​ഷ് ഓ​ര​ത്തേ​ൽ, ഫാ. ​ല​തി​ൻ പാ​ല​യ്ക്ക​ൽ എം​എ​സ്, റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് മ​ഞ്ച​പ്പി​ള്ളി​ൽ, ഫാ. ​രാ​ജേ​ഷ് എ​സ്ജെ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
29 ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം യു​വ​ജ​ന സ​മ്മേ​ള​നം ന​ട​ക്കും. സു​ജ​ൻ തോ​മ​സ് ക്ലാ​സ് ന​യി​ക്കും. ഫെ​ബ്രു​വ​രി നാ​ലി​ന് റ​വ.​ഡോ.​ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ലി​ന്‍റെ കാ​ർ​മി ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. മ​ണ്ട​ളം ടൗ​ണി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 8.30 ന് ​കൊ​ല്ലം ആ​വി​ഷ്കാ​ര​യു​ടെ സാ​മൂ​ഹി​ക സം​ഗീ​ത നാ​ട​കം 'ദൈ​വം തൊ​ട്ട ജീ​വി​തം'. സ​മാ​പ​നദി​ന​മാ​യ ഒ​ൻ​പ​തി​ന് റാ​സ കു​ർ​ബാ​ന​-ഫാ. ​ലി​ൻ​സ് വെ​ട്ടു​വ​യ​ലി​ൽ.