ശി​ശു സൗ​ഹൃ​ദം-​ഹ​രി​ത​പാ​ഠ​ശാ​ല വി​ദ്യാ​ല​യ​മു​റ്റ സ​ദ​സ്
Wednesday, January 25, 2023 12:57 AM IST
ച​പ്പാ​ര​പ്പ​ട​വ്: ശു​ചി​ത്വ​വും ഹ​രി​താ​ഭ​വു​മാ​യ ഗ്രാ​മം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഹ​രി​ത കേ​ര​ളം മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശി​ശു സൗ​ഹൃ​ദം-​ഹ​രി​ത​പാ​ഠ​ശാ​ല വി​ദ്യാ​ല​യ മു​റ്റ സ​ദ​സ് മം​ഗ​ര സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം വാ​ർ​ഡം​ഗം പി.​പി. വി​നീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ സു​പ്രി​യ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത് കു​മാ​ർ, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഫ്സ​ൽ, അ​ധ്യാ​പ​ക​രാ​യ ടി. ​ജ​യ ജോ​ർ​ജ്, ത്രേ​സ്യാ​മ്മ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ച് കു​ട്ടി​ക​ളെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ബാ​ല പ​ഞ്ചാ​യ​ത്തി​ലേ​ക്കും സ്കൂ​ളി​ന്‍റെ ശു​ചി​ത്വ കാ​ഡ​റ്റു​ക​ളാ​യും തെ​രെ​ഞ്ഞെ​ടു​ത്തു.