ചു​ണ്ട​പ്പ​റ​മ്പ്-​വെ​ള്ളാ​ട്-​ക​രു​വ​ഞ്ചാ​ല്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ന​ല്‍​ക​ണം: സ​ജീ​വ് ജോ​സ​ഫ്
Wednesday, January 25, 2023 12:57 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച ചു​ണ്ട​പ്പ​റ​മ്പ്-​വെ​ള്ളാ​ട്-​ക​രു​വ​ഞ്ചാ​ല്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഉ​ട​ന്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ചു​ണ്ട​പ്പ​റ​മ്പ്-​വെ​ള്ളാ​ട്-​ക​രു​വ​ഞ്ചാ​ല്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 2022-23 ബ​ജ​റ്റി​ല്‍ 15 കോ​ടി രൂ​പ പ്ര​ഖ്യാ​പി​ക്കു​ക​യും അ​തി​ന്‍റെ 20 ശ​ത​മാ​നം തു​ക വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ല്‍ ഇ​തു​വ​രെ പ്ര​വൃ​ത്തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട​തും ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും അ​നി​വാ​ര്യ​വും നി​ര​വ​ധി ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്ര​യ​വു​മാ​യ റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗോ​ടെ ന​വീ​ക​രി​ക്കാ​ന്‍ നി​ര​വ​ധി കാ​ല​മാ​യി ആ​വ​ശ്യ​മു​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​വ​സാ​നം പ്ര​ഖ്യാ​പ​നം വ​ന്ന​ത്.
അ​ടു​ത്ത ബ​ജ​റ്റ് ഫെ​ബ്രു​വ​രി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​വൃ​ത്തി​ക്കു പോ​ലും ഭ​ര​ണാ​നു​മ​തി ന​ല്‍​കി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും സ​ജീ​വ് ജോ​സ​ഫ് പ​റ​ഞ്ഞു.