പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ വേഗത്തിലാക്ക​ണം: സ​ജീ​വ് ജോ​സ​ഫ്
Wednesday, January 25, 2023 12:57 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും കി​ഫ്ബി, സി​ആ​ർ​എ​ഫ് പ്ര​വൃ​ത്തി​ക​ളു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ണ്ണാ​യി​ക്ക​ട​വ്-​മു​ണ്ട​കാം​പ​ള്ളി റോ​ഡ് ടാ​റിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ന​ബാ​ർ​ഡ് ഫ​ണ്ടി​ൽ പു​ലി​ക്കു​രു​മ്പ-​പു​റ​ഞ്ഞാ​ണ്‍ റോ​ഡി​ന്‍റെ റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റ് പാ​സാ​ക്ക​ണം. നെ​ടു​ങ്ങോം, ചു​ഴ​ലി സ്കൂ​ളു​ക​ളി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ ഉ​ട​ൻ പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്നും കു​ടി​യാ​ൻ​മ​ല പി​എ​ച്ച്സി​യു​ടെ പ്ര​വൃ​ത്തി ന​ട​ത്താ​ൻ മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റ​ണ​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ണി പൂ​ർ​ത്തി​യാ​യ മ​ല​പ്പ​ട്ടം-​ക​ണി​യാ​ർ​വ​യ​ൽ റോ​ഡ്, ക​ണി​യാ​ർ​വ​യ​ൽ-​കാ​ഞ്ഞി​ലേ​രി-​ഉ​ളി​ക്ക​ൽ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വ​ള​ക്കൈ-​കൊ​യ്യം റോ​ഡ്‌ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി​ട്ടു​ള്ള കെ​എ​സ്ഇ​ബി പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ നീ​ക്കി​വ​ച്ച ഏ​ഴു സെ​ന്‍റ് സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നു റ​വ​ന്യൂ വ​കു​പ്പി​നോ​ടും നു​ച്യാ​ട് പാ​ലം പ്ര​വൃ​ത്തി​യെ സം​ബ​ന്ധി​ച്ചും ക​ണ്ട​ക​ശേ​രി പാ​ലം അ​ടു​ത്ത ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട ന​ട​പ​ടി​ക​ളെ കു​റി​ച്ചും യോ​ഗ​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​കെ.​വി. ഫി​ലോ​മി​ന, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ ജി.​എ​സ്. ജ്യോ​തി, സി. ​സ​വി​ത, പി. ​സ​ജി​ത്, എ​ഇ​മാ​രാ​യ സി. ​ബി​നോ​യ്, പി. ​സ​ജി​ത്ത്, പി.​പി. സ​ജി​ത് കു​മാ​ർ, എ​ൻ.​കെ. സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.