ഗു​ജ​റാ​ത്ത് ക​ലാ​പം മോ​ദി​യു​ടെ പ​ങ്ക് വ്യ​ക്തം: മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്
Wednesday, January 25, 2023 12:57 AM IST
ക​ണ്ണൂ​ര്‍: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കു​ള്ള പ​ങ്ക് വി​വ​രി​ക്കു​ന്ന ബി​ബി​സി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ല്‍​കു​മെ​ന്നും ഡോ​ക്യു​മെ​ന്‍റ​റി ആ​രു പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ലും അ​വ​ര്‍​ക്ക് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യും സം​ര​ക്ഷ​ണ​വും ന​ല്‍​കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ൽ​ടെ​ക്സി​ൽ ന​ട​ത്തി​യ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ര്‍​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന ബി​ജെ​പി, യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളു​ടെ നി​ല​പാ​ട് വി​ല​പ്പോ​വി​ല്ല. എ​ത്ര​നാ​ള്‍ മൂ​ടി​വ​ച്ചാ​ലും സ​ത്യം പു​റ​ത്തു വ​രി​ക ത​ന്നെ ചെ​യ്യു​മെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധിയു​ടെ നി​ല​പാ​ടാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റേ​തെന്നും അദ്ദേഹം പറഞ്ഞു.