കുന്നോത്ത് സെന്‍റ് ജോസഫ്സ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു
Wednesday, January 25, 2023 12:59 AM IST
കു​ന്നോ​ത്ത്: വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​ത്യ​ന്തി​ക ല​ക്ഷ്യം മ​നു​ഷ്യ​നി​ലെ സ്വാ​ർ​ത്ഥത നി​ര്‍​മാ​ര്‍​ജ​ന​മാ​ണെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി. കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും വാ​ര്‍​ഷി​കാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് അ​പ​ര​ന്‍റെ ന​ന്മ ദ​ര്‍​ശി​ക്കാ​ന്‍ ഉ​ത​കു​ന്ന ജാ​ല​ക​മാ​യി​രി​ക്ക​ണം. ത​ല​മു​റ​ക​ള്‍​ക്ക് അ​റി​വ് പ​ക​രു​ന്ന മ​ഹ​ത്താ​യ ശു​ശ്രൂ​ഷ 75 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ സ്‌​കൂ​ളി​ന് ആ​ശം​സ​ക​ള്‍ നേ​രു​ന്ന​താ​യും ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. വി​ര​മി​ക്കു​ന്ന കെ.​വി. ലി​സി​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. കോ​ര്‍​പ​റേ​റ്റ് മ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റ​ിന്‍ പാ​ണ്ട്യാം​മാ​ക്ക​ല്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ മാ​ത്യു ജോ​സ​ഫ്, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി, ഇ​രി​ട്ടി എ​ഇ​ഒ കെ.​എ. ബാ​ബു​രാ​ജ്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​മീ​ദ് ക​ണി​യാ​ട്ടി​ല്‍, പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി, ഷൈ​ജ​ന്‍ ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​മൊ​യ്തീ​ന്‍​കു​ട്ടി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ന്‍ സു​നി​ല്‍, ജെ​സി ജോ​ര്‍​ജ്, വി.​ടി. മാ​ത്തു​ക്കു​ട്ടി, ഫാ. ​ആ​ല്‍​ബ​ര്‍​ട്ട് തെ​ക്കേ​വീ​ട്ടി​ല്‍, മു​ഹ​മ്മ​ദ് ശാ​ദ്, സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.